കരിക്ക് ചെത്താന്‍ പറ്റിയ യന്ത്രമുണ്ടോ?

Posted on: 27 Jan 2013

സുരേഷ് മുതുകുളംകരിക്ക് പാര്‍ലര്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നു. കരിക്ക് ആവശ്യക്കാര്‍ക്ക് കൊടുക്കാന്‍ പാകത്തില്‍ തയ്യാറാക്കാന്‍ എന്തെങ്കിലും യന്ത്രങ്ങളുണ്ടോ?

-ജോസ് മാര്‍ക്കോസ്, പാലാ.


കരിക്കില്‍ അനായാസം ദ്വാരമിടാനും മുറിച്ച് കാമ്പ് പുറത്തെടുക്കാനും പര്യാപ്തമായ ലഘുയന്ത്രം നിലവിലുണ്ട്. പേര് 'പഞ്ച് കം സ്പ്ലിറ്റര്‍' കൈകൊണ്ട് വളരെ ലളിതമായി ഈ യന്ത്രം പ്രവര്‍ത്തിപ്പിക്കാം. ഇതുതന്നെ ഇക്കോണമി പഞ്ച് കം സ്പ്ലിറ്റര്‍, ഹാന്‍ഡി പഞ്ച് കം സ്പ്ലിറ്റര്‍, ടേബിള്‍ ടോപ്പ് പഞ്ച് കം സ്പ്ലിറ്റര്‍ എന്നിങ്ങനെ വിവിധമോഡലുകളില്‍ ലഭ്യമാണ്. മോഡല്‍ അനുസരിച്ച് വിലയിലും ഏറ്റക്കുറച്ചിലുണ്ടാകും. ഇതിന്റെ ലഭ്യതയെക്കുറിച്ചറിയാനുള്ള ഫോണ്‍ നമ്പറുകള്‍ : 9894949506, 9946748333.

മഞ്ഞള്‍: ദ്രുതപ്രവര്‍ധനം എങ്ങനെ?

മഞ്ഞളിന് വില ഉയര്‍ന്നതോടെ തൈകള്‍ക്ക് ആവശ്യക്കാരും വര്‍ധിച്ചിരിക്കുന്നു. കൂടുതല്‍ തൈകള്‍ വേഗം തയ്യാറാക്കുന്ന വിധം പറഞ്ഞുതരാമോ?

-എന്‍. ഉമ്മര്‍കുട്ടി, പുതുപ്പാടി.

മഞ്ഞള്‍ത്തടങ്ങള്‍ 3-5 സെ.മീറ്റര്‍ വലിപ്പമുള്ള ചെറുകഷണങ്ങളായി മുറിക്കുക. 0.2ശതമാനം ബാവിസ്റ്റിന്‍ ലായനിയില്‍ രണ്ടുമിനിറ്റ് മുക്കുക. പ്രോട്രേകളിലെ പ്ലഗ് ഹോളുകളില്‍ ചകിരിച്ചോര്‍ നിറച്ച് വിത്തുകള്‍ കുത്തനെ നിറുത്തുക. ട്രേകള്‍ മേല്‍ക്കുമേല്‍ അടുക്കി നനഞ്ഞ ചാക്കുകൊണ്ട് മൂടുക. ആറാംദിവസം ചാക്കുമാറ്റി ട്രേകള്‍ നിരത്തുക. മുളപൊട്ടിയിരിക്കുന്നതു കാണാം. നേരിയ തോതില്‍ നനയ്ക്കുക. 20-ാം ദിവസം രണ്ടുമൂന്നിലകളും നിറയെ വേരുകളും വരും. ട്രേകളില്‍ നിന്ന് വിത്തുകള്‍ അടര്‍ത്തിയെടുത്ത് അഞ്ച് സെ.മീറ്റര്‍ ചുറ്റളവും 4-5 സെ.മീറ്റര്‍ ആഴവുമുള്ള കുഴികളില്‍ നടുക. ഇതാണ് മഞ്ഞളിന്റെ ദ്രുതപ്രവര്‍ധന രീതി.Stories in this Section